Friday, January 21, 2011

ഗാംഗുലി കൊച്ചിക്കുവേണ്ടി കളിച്ചേക്കും

ഗാംഗുലി കൊച്ചിക്കുവേണ്ടി കളിച്ചേക്കും

കൊല്‍ക്കത്ത: ഐ.പി.എല്‍ ലേലത്തില്‍ ആരും വിളിച്ചെടുക്കാതിരുന്ന സൗരവ് ഗാംഗുലിയെ കൊച്ചി ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മറ്റ് ഒമ്പത് ടീമുകള്‍ എതിര്‍പ്പ് ഉന്നയിക്കാതിരുന്നാല്‍ ഗാംഗുലി കൊച്ചി ടീമില്‍ കളിച്ചേക്കുമെന്നാണ് സൂചന.

മറ്റാര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ കൊച്ചി ടീമില്‍ ഗാംഗുലിയെ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പില്ലെന്ന് ബി.സി.സി.ഐ അംഗം പറഞ്ഞിരുന്നു.

ഐ.പി.എല്‍ നിയമപ്രകാരം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച താരങ്ങള്‍ക്ക് ലേലത്തിലൂടെ മാത്രമെ ടീമിലെത്താന്‍ കഴിയൂ.

ഈമാസം ആദ്യം രണ്ടുദിവസം നീണ്ടുനിന്ന ലേലത്തില്‍ ഗാംഗുലിക്കു പുറമെ വസീം ജാഫര്‍, വി.ആര്‍.വി സിംഗ് എന്നിവരെ മാത്രമാണ് ആരും ലേലത്തില്‍ എടുക്കാതിരുന്നത്.
 
Muhammadasharaf Thattathazhath

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...